Entertainment

ഓട്ടര്‍ഷ കണ്ട് കാശ് പോയെന്ന് പറഞ്ഞ പ്രേക്ഷകന് അനുശ്രീയുടെ തകര്‍പ്പന്‍ മറുപടി

തീയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പുതിയ ചിത്രം ഓട്ടര്‍ഷ കണ്ട് പൈസ പോയെന്ന് പറഞ്ഞ പ്രേക്ഷകന് ചിത്രത്തിലെ നായിക അനുശ്രീയുടെ തകര്‍പ്പന്‍ മറുപടി.

ചിത്രത്തിന്റെ റിലീസിന് ശേഷം അനുശ്രീ ഫേസ്ബുക്കില്‍ ലൈവിനെത്തിയപ്പോഴായിരുന്നു സിനിമ മോശമാണെന്ന് ഒരാള്‍ കമന്റടിച്ചത്. ‘കുണ്ടിലും കുഴിയിലും വീണ് മനം മടുപ്പിച്ച് കൊല്ലുന്ന ഓട്ടര്‍ഷ, മുന്നൂറ് രൂപ സ്വാഹ. അവസാനം ഇറങ്ങി ഓടി’. എന്നായിരുന്നു കമന്റ്.

അതിന് താരത്തിന്റെ മറുപടി ഇങ്ങനെ, അക്കൗണ്ട് നമ്പറും വിവരങ്ങളും തന്നാല്‍ ആ മുന്നൂറു രൂപ തിരികെ നല്‍കാമെന്നും ആരും നഷ്ടക്കച്ചവടത്തിനു നില്‍ക്കണ്ടെന്നുമായിരുന്നു അനുശ്രീയുടെ മറുപടി.

‘എന്തുകൊണ്ടാണ് അദ്ദേഹത്തിനു മുന്നൂറ് രൂപ പോയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്റെ ഔദ്യോഗിക പേജിലേക്ക് ഫോണ്‍ നമ്പറും അക്കൗണ്ട് വിവരങ്ങളും മെസേജ് ചെയ്യൂ. രണ്ടു ദിവസത്തിനകം മുന്നൂറ് രൂപ ഞാന്‍ ട്രാന്‍സ്ഫര്‍ ചെയ്തു തരാം. ജിഎസ്ടി വരുമോ എന്നറിയില്ല. പെട്ടെന്ന് തരാം പൈസ. നമുക്ക് ആരുടേയും നഷ്ടക്കച്ചവടത്തിനൊന്നും നില്‍ക്കണ്ട. അത്രയ്ക്കു വിഷമം ഉണ്ടെങ്കില്‍ അക്കൗണ്ട് വിവരങ്ങള്‍ മെസേജ് ചെയ്യൂ കേട്ടോ’ എന്നായിരുന്നു അനുശ്രീയുടെ മറുപടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top