Latest News

‘ഇന്‍സൈറ്റ് ലാഡര്‍’ ചൊവ്വയെ ചുംബിച്ചു; പിന്നിട്ടത് 54.8 കോടി കിലോമീറ്റര്‍

ഭൂമിയില്‍ നിന്ന് 6 മാസം മുമ്പ് പുറപ്പെട്ട നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകം ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വയുടെ ഉപരിതലത്തിറങ്ങി. ഇന്ന് പുലര്‍ച്ചെയാണ് ഇന്‍സൈറ്റ് ലാഡര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങിയത്. 54.8 കോടി കിലോമീറ്റര്‍ ബഹിരാകാശത്തിലൂടെ സഞ്ചരിച്ചശേഷമാണ് നാസയുടെ ഇന്‍സൈറ്റ് ദൗത്യം വിജയകരമായി ആദ്യഘട്ടം പൂര്‍ത്തിയായത്.

 

ചൊവ്വയുടെ ഉപരിതലത്തിനടിയിലെ രഹസ്യങ്ങള്‍ കണ്ടെത്തുകയാണ് ഇന്‍സൈറ്റ് ലാന്‍ഡറിന്റെ ലക്ഷ്യം. ഭൂമിയില്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നതുപോലെ ചൊവ്വയില്‍ കുലുക്കങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അവയെപ്പറ്റി പഠിക്കാന്‍ ഒരു പ്രകമ്പനമാപിനിയും ഇന്‍സൈറ്റ് പ്രവര്‍ത്തനസജ്ജമാക്കും. അതോടൊപ്പം അഞ്ചുമീറ്റര്‍വരെ ആഴത്തില്‍ കുഴിക്കാന്‍ശേഷിയുള്ള ജര്‍മന്‍നിര്‍മിത ഡ്രില്ലും ഇന്‍സൈറ്റ് പ്രവര്‍ത്തിപ്പിക്കും.

 

മെയ് 5ന് കാലിഫോര്‍ണിയയിലെ യുണൈറ്റഡ് അലയന്‍സിന്റെ അറ്റ്ലസ് 5 റോക്കറ്റിലാണ് ഇന്‍സൈറ്റ് ലാഡര്‍ വിക്ഷേപിച്ചത്. 360 കിലോഗ്രാം ഭാരമുള്ള ഇന്‍സൈറ്റ് പേടകം ഗ്രഹത്തിന്റെ മധ്യരേഖാപ്രദേശത്തെ എലൈസിയം പ്ലാനിറ്റിയ എന്ന സമതലത്തിലാണ് ഇറങ്ങിത്. വന്‍തുക ചിലവിട്ട് നാസ വിക്ഷേപിച്ച ഇന്‍സൈറ്റ് ലാഡര്‍ ബഹിരാകാശ നിരീക്ഷണ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top