Kerala

പി.കെ ഷാജിയെ അയോഗ്യനാക്കിയ ഉത്തരവിന് സുപ്രിംകോടതി സ്റ്റേ

ന്യൂഡല്‍ഹി: അഴിക്കോട് എംഎല്‍എ പി.കെ ഷാജിയെ അയോഗ്യനാക്കിയ ഉത്തരവ് സുപ്രിം കോടതി താത്കാലികമായി സ്റ്റേ ചെയ്തു. ജസ്റ്റസിസ് സിക്രി അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.

നിയമസഭയില്‍ വോട്ട് ചെയ്യാനും ആനുകൂല്യങ്ങള്‍ വാങ്ങാനും അനുമതി ഉണ്ടായിരിക്കുകയില്ല. അതേസമയം, നാളത്തെ നിയമസഭാ സമ്മേളനത്തില്‍ ഷാജിക്ക് പങ്കെടുക്കാം. കേസ് പരിഗണിക്കുന്നത് കോടതി ജനുവരിയിലേക്ക് മാറ്റി.

പികെ ഷാജിയെ നിയമസഭാംഗം അല്ലാതാക്കി നിയമസഭാ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കും.  തെരഞ്ഞെടുപ്പില്‍ മതസ്പര്‍ധ വളര്‍ത്തുന്ന നോട്ടീസ് ഇറക്കിയതിനാണ് ഷാജിക്കെതിരെ നടപടിയെടുത്തത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top