തനിക്കെതിരായ ആരോപണങ്ങളില്‍ പാര്‍ട്ടി എടുത്ത തീരുമാനങ്ങള്‍ കൈനീട്ടി സ്വീകരിക്കുമെന്ന് ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശി. തന്റെ ജീവിതം പാര്‍ട്ടിക്ക് സമര്‍പ്പിച്ചതാണ്. പാര്‍ട്ടിയെടുക്കുന്ന ഏതു തീരുമാനവും അഗീകരിക്കും. തനിക്കെതിരേ ക്രിമിനല്‍ കുറ്റമില്ല. പാര്‍ട്ടി കമ്മീഷന് തന്നെ അത് വ്യക്തമാക്കിയിട്ടുണ്ടെന്നും ശശി പറഞ്ഞു. ഡിവൈഎഫ്ഐ വനിതാ നേതാവ് നല്കിയ ലൈംഗികാതിക്രമ പരാതിയില്‍ പി.കെ. ശശിയെ പാര്‍ട്ടി അംഗത്വത്തില്‍നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു.
പാര്‍ടി തീരുമാനം കൈനീട്ടി സ്വീകരിക്കുമെന്ന് പികെ ശശി എംഎല്‍എ
By
November 27, 2018 11:52 am