Kerala

സിപിഎമ്മിനെ അടിക്കാന്‍ ബിജെപി കീഴാറ്റൂരിലെ വയല്‍ക്കിളികളെ ചട്ടുകമാക്കിയെന്ന് സുരേഷ് കീഴാറ്റൂര്‍

സിപിഎമ്മിനെ അടിക്കാന്‍ ബിജെപി കീഴാറ്റൂരിലെ വയല്‍ക്കിളികളെ ചട്ടുകമാക്കുകയാണ് ചെയ്തതെന്ന് വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍. ബിജെപി വലിയ ചതിയാണ് കീഴാറ്റൂരിലെ സമരക്കാരോട് ചെയ്തതെന്നും സുരേഷ് പറഞ്ഞു.

” സമരവുമായി തന്നെ വയല്‍ക്കിളികള്‍ മുന്നോട്ട് പോകും. രാഷ്ട്രീയ പിന്തുണ സ്വീകരിച്ചതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. സിപിഎമ്മിനെ അടിക്കാന്‍ ബിജെപി വയല്‍ക്കിളികളെ ചട്ടുകമാക്കി. അവരുടെ രണ്ടുപേരുടെയും നിലപാട് ഒന്നുതന്നെയാണ്. ഞങ്ങള്‍ക്ക് ചതി പറ്റിയിട്ടില്ല. വയല്‍ക്കിളികള്‍ ബഹുജന പങ്കാളിത്തത്തോടെ ഒറ്റയ്ക്ക് മുന്നോട്ട് പോകും. പ്രളയത്തിന് ശേഷം ജലത്തിന്റെയും മണ്ണിന്റെയും വയലിന്റെയും തണ്ണീര്‍ത്തടങ്ങളുടെയും പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സമരത്തിനായി. അതിനാല്‍ സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ല. ഇക്കാര്യം വയല്‍ക്കിളികള്‍ യോഗം ചേര്‍ന്ന് തീരുമാനിക്കും,” സുരേഷ് വ്യക്തമാക്കി.

കീഴാറ്റൂരിലെ വയലിലൂടെ മുന്‍ നിശ്ചയിച്ച അതേ അലൈന്‍മെന്റ് പ്രകാരം ദേശീയപാത ബൈപ്പാസ് നിര്‍മ്മിക്കാനുളള കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു സുരേഷ് കീഴാറ്റൂര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top