Automotive

മോഹവിലയില്‍ ബേബി ഡ്യൂക്ക് എത്തി; പ്രത്യേകതകള്‍ ഇവയൊക്കെയാണ്.

കെടിഎം 125 ഡ്യൂക്ക് വിപണിയിലെത്തി. ഇന്നു മുതല്‍ രാജ്യത്തെ മുഴുവന്‍ കെടിഎം ഡീലര്‍ഷിപ്പുകളിലും പുതിയ 125 ഡ്യൂക്ക് ലഭ്യമാവും. 1.18 ലക്ഷം രൂപയാണ് ബേബി ഡ്യൂക്കിന്റെ എക്‌സ് ഷോറും വില. മുന്‍തലമുറ 200 ഡ്യൂക്കില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ബേബി ഡ്യൂക്ക് എത്തിയിരിക്കുന്നത്.

124.7 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് 125 ഡ്യൂക്കില്‍ തുടിക്കുക. എഞ്ചിന്‍ 9,250 ആര്‍പിഎമ്മില്‍ 14.3 ബിഎച്ച്പി കരുത്തും 8,000 ആര്‍പിഎമ്മില്‍ 12 എന്‍ എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. 148 കിലോ ഭാരമുള്ള ബൈക്കില്‍ 10.2 ലിറ്റര്‍ ശേഷിയുള്ള ഇന്ധനടാങ്കാണുളളത്.

43 എംഎം അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ മുന്നിലും പത്തുവിധത്തില്‍ ക്രമീകരിക്കാവുന്ന മോണോഷോക്ക് അബ്സോര്‍ബര്‍ പിന്നിലും ബൈക്കില്‍ സസ്പെന്‍ഷന്‍ നിറവേറ്റും. മുന്‍ ടയറില്‍ 300 എംഎം ഡിസ്‌ക്കും പിന്‍ ടയറില്‍ 230 എംഎം ഡിസ്‌ക്കുമാണ് വേഗം നിയന്ത്രിക്കാനുള്ളത്. അതോടൊപ്പം 125 ഡ്യൂക്കില്‍ എബിഎസ് അടിസ്ഥാന സുരക്ഷാ സംവിധാനമായി കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ വരെ കുതിക്കാന്‍ ബേബി ഡ്യൂക്കിന് കഴിയും. മൂന്നു നിറങ്ങളിലാണ് ബൈക്ക് വില്‍പ്പനയ്ക്കു വരിക. വൈറ്റ്, ബ്ലാക്ക്, ഓറഞ്ച് നിറങ്ങള്‍ മോഡലില്‍ തിരഞ്ഞെടുക്കാം. ഇന്ത്യന്‍ വിപണിയില്‍ യമഹ R15 V3.0, ടിവിഎസ് അപാച്ചെ RTR 160 , ബജാജ് പള്‍സര്‍ NS160 മോഡലുകളുമായി കെടിഎം 125 ഡ്യൂക്ക് മത്സരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top