ശബരിമലയിലെ യുവതീപ്രവേശ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. സുപ്രീംകോടതിയുടെ വിധി നടപ്പാക്കുന്നതിന് ചില സംഘടനകള്‍ സൃഷ്ടിക്കുന്ന തടസ്സങ്ങളും പൊലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന ബുദ്ധിമുട്ടും കേസുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതിയുടെ നിര്‍ദേശങ്ങളും സുപ്രീംകോടതിയെ അറിയിക്കും. ചീഫ് സെക്രട്ടറിയാണ് കോടതിയെ സമീപിക്കുക. ബുധനാഴ്ചയോടെ സര്‍ക്കാരിന്റെ അപേക്ഷ ഫയല്‍ ചെയ്തേക്കുമെന്നാണ് സൂചനകള്‍. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തിവരികയാണെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും.
By
November 26, 2018 4:22 pm