Cricket

ഇന്ത്യ-ഓസ്‌ട്രേലിയ T-20, ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; പരമ്പര സമനിലയില്‍ പിരിഞ്ഞു

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ട്വന്റി-ട്വന്റി മത്സരത്തില്‍ ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം 2 പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ വിരാട് കോഹ്ലി നേടിയ 61 റണ്‍സ് കളിയില്‍ നിര്‍ണായകമായി. ശിഖര്‍ ധവാന്‍ 41 റണ്‍സും രോഹിത് ശര്‍മ്മ 23 റണ്‍സുമെടുത്ത് പുറത്തായപ്പോള്‍ കെ.എല്‍ രാഹുല്‍ 14 റണ്‍സ് നേടി.

നാലോവറില്‍ 36 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ കൃണാല്‍ പാണ്ഡ്യയാണ് ഓസ്‌ട്രേലിയക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തത്. കുല്‍ദീപ് യാദവ് ഒരു വിക്കറ്റ് നേടിയപ്പോള്‍ ശേഷിച്ച ഒരു വിക്കറ്റ് റണ്‍ ഔട്ടിലൂടെയാണ് ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായത്.

20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടിയ ആസ്‌ട്രേലിയയ്ക്കായി ഓപ്പണര്‍മാരായ ഡാര്‍സി ഷോര്‍ട്ട്, ആരോണ്‍ ഫിഞ്ച് എന്നിവര്‍ മികച്ച ഓപ്പണിംഗ് കൂട്ട്‌കെട്ട് ഒരുക്കുകയായിരുന്നു. എന്നാല്‍ ആദ്യ വിക്കറ്റ് നഷ്ടമായതോടെ ഓസ്‌ട്രേലിയയുടെ റണ്‍സ് സ്‌കോറിങ് വേഗതകുറഞ്ഞു.

ബ്രിസ്‌ബെണില്‍ നടന്ന ആദ്യ മത്സരത്തില്‍ നാല് റണ്‍സിന് ഓസ്‌ട്രേലിയ ജയിച്ചിരുന്നു. പിന്നീട് നടന്ന കളി മഴ മൂലം മാറ്റി വച്ചത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. എന്നാല്‍ സിഡ്‌നിയില്‍ നടന്ന മൂന്നാം മത്സരം ഇന്ത്യ ജയിച്ചതോടെ പരമ്പര സമനിലയില്‍ പിരിഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top