Latest News

രാമക്ഷേത്രനിര്‍മാണം; വിഎച്ച്പിയുടെ മഹാറാലി ആരംഭിച്ചു

അയോധ്യ: രാമക്ഷേത്രനിര്‍മാണം ഉടന്‍ വേണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷദ് നടത്തുന്ന ധരംസഭ സരയൂതീരത്ത് തുടങ്ങി. രണ്ടര ലക്ഷത്തോളം പേരാണ് വിഎച്ച്പിയുടെ മഹാറാലിയില്‍ പങ്കെടുക്കുന്നത്.

വിശ്വഹിന്ദു പരിഷദ് ദേശീയ വൈസ് പ്രസിഡന്റ് ചംപദ് റായിയാണ് ധരംസഭ ഉദ്ഘാടനം ചെയ്തത്. ആര്‍എസ്എസ് സര്‍കാര്യവാഹക് കൃഷ്ണഗോപാലാണ് ധരംസഭയ്ക്ക് ആധ്യക്ഷം വഹിയ്ക്കുന്നത്.

രാമക്ഷേത്രനിര്‍മാണത്തിന് വരുന്ന നിയമസഭാസമ്മേളനത്തില്‍ നിയമനിര്‍മാണം വേണം, അല്ലെങ്കില്‍ ഉടന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നാണ് ഹിന്ദുസംഘടനകളുടെ ആവശ്യം.

കേന്ദ്രസർക്കാരിനും ബിജെപിയ്ക്കുമെതിരെ രാമക്ഷേത്രനിർമാണവിവാദം തന്നെ ഉയർത്തി ആ‌ഞ്ഞടിയ്ക്കുകയാണ് ശിവസേനയും. വിഎച്ച്പിയുടെ ധരംസഭയ്ക്ക് സമാന്തരമായി അയോധ്യയിൽ ശിവസേനയും മഹാറാലി നടത്തുന്നുണ്ട്. ആശീർവാദ് സമ്മേളൻ – എന്നാണ് ശിവസേനയുടെ പരിപാടിയ്ക്ക് പേരിട്ടിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top