National

മോദി വരും പോകും പക്ഷേ, നമ്മുടെ രാജ്യം എപ്പോഴും ഒന്നായിരിക്കും; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മോദി വരും, പോകും. പക്ഷേ, നമ്മുടെ രാജ്യം എപ്പോഴും ഒന്നായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്തില്‍. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മന്‍ കി ബാത്തി’ന്റെ 50ാം പതിപ്പിലാണ് രാജ്യം എക്കാലവും ഒറ്റക്കെട്ടായി തുടരുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്.

‘മന്‍ കി ബാത്ത്’ രാഷ്ട്രീയം ചര്‍ച്ച ചെയ്യാനുള്ള വേദിയല്ലെന്നും ഇതില്‍ രാഷ്ട്രീയം കൊണ്ടുവരാതെ ഇത്രയും കാലം മുന്നോട്ടുപോകാനായതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

മന്‍ കി ബാത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കി ജനങ്ങളിലേക്ക് എത്തിക്കാന്‍ മനസ്സു കാട്ടുന്ന മാധ്യമങ്ങളോട് നന്ദിയുണ്ടെന്നും “രാഷ്ട്രീയക്കാര്‍ സാധാരണഗതിയില്‍ മാധ്യമങ്ങളുമായി അത്ര ചേര്‍ച്ചയിലായിരിക്കില്ല. മാധ്യമങ്ങളില്‍ തങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന കിട്ടുന്നില്ലെന്നോ നെഗറ്റീവ് വാര്‍ത്തകള്‍ മാത്രമേ അവര്‍ നല്‍കുന്നുള്ളൂ എന്നൊക്കെയാകാം പരിഭവം. എങ്കിലും, മന്‍ കി ബാത്തില്‍ ഞാന്‍ ഉയര്‍ത്തിക്കാട്ടിയ വിഷയങ്ങള്‍ അവരുടേതെന്ന രീതിയില്‍ത്തന്നെ ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങള്‍ ആദ്യം മുതലേ ശ്രമിച്ചിട്ടുണ്ടെന്നും” മോദി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top