Entertainment

കളര്‍ഫുളളായി PUBG മൊബൈല്‍ സീസണ്‍ 4

കിടിലന്‍ അപ്‌ഡേഷനുമായാണ് പബ്ജി സീസണ്‍ 4 എത്തിയിരിക്കുന്നത്. രസകരമായ നിരവധി പുതിയ ഫീച്ചറുകള്‍ സീസണ്‍ 4ല്‍ ഉണ്ട്. കരുത്തന്‍ ആയുധങ്ങള്‍, വാഹനങ്ങള്‍ എന്നിവയ്‌ക്കൊപ്പം കിടിലന്‍ കോസ്റ്റിയൂമും പുതിയ വെദര്‍ കോംബിനേഷനുമെല്ലാം സീസണ്‍ 4ന്റെ മാറ്റ് കൂട്ടുന്നതാണ്.

സീസണ്‍ 3യിലെ സ്‌കോര്‍, റാങ്കിംഗ് എന്നിവ സീസണ്‍ 4ല്‍ ലഭിക്കില്ല. പുതുതായി അപ്‌ഡേറ്റ് ചെയ്യുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണം. മുന്‍പത്തേതുപോലെ തന്നെ സീസണ്‍ 4ല്‍ കളി ആരംഭിക്കുന്നവര്‍ ആദ്യമുതല്‍ തന്നെ ആരംഭിക്കേണ്ടി വരും. മാത്രമല്ല റാങ്ക് പെട്ടന്ന് ഉയരുവാനും അവസരമുണ്ട്. വലിയ ഡാറ്റ നല്‍കിയുളള അപ്‌ഡേറ്റ് ഇത്തവണ പബ്ജി നല്‍കിയിട്ടില്ല. അങ്ങനെയെങ്കില്‍ അപ്‌ഡേറ്റ് ചെയ്യാത്തവര്‍ ഇപ്പോള്‍ തന്നെ പുതിയ സീസണിലേക്ക് അപ്‌ഡേറ്റ് ചെയ്ത് കളി തുടങ്ങിക്കോളു. മഴയും ഇടിമിന്നലുമൊക്കെയായി കൂടുതല്‍ രസകരമാണിപ്പോള്‍ പബ്ജി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top