Business

ഓഹരി വിപണിയില്‍ വിലയിടിവ്

തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണി നഷ്ടത്തിലായിരുന്നു. മുംബൈ സെന്‍സെക്‌സ് 219 നഷ്ടത്തില്‍ 34981 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 73 പോയിന്റ് കുറഞ്ഞ് 10526 ലാണ് വ്യാപാരം അവസാനിച്ചത്.

ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, മെറ്റല്‍, എനര്‍ജി ഓഹരികളെല്ലാം നഷ്ടത്തിലായിരുന്നു. ഇതിന് പുറമെ ബാങ്ക് ഓഹരികളെല്ലാം നഷ്ടത്തിലായിരുന്നു. ബാങ്ക് ഓഫ് ബറോഡ, ആക്‌സിസ് ബാങ്ക്, പിഎന്‍ബി, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ക്കെല്ലാം മങ്ങലേറ്റു.

വമ്പന്‍ ഓഹരികളായ ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ വിലയിടിവാണ് സൂചികയെ പ്രധാനമായും പിന്നോട്ടടിച്ചത്. രൂപ ഡോളറുമായുള്ള വിനിമയത്തില്‍ കരുത്താര്‍ജിച്ചതോടെ ഐടി ഫാര്‍മ്മ കമ്പനികളുടെ ഓഹരികള്‍ക്ക് വിലയിടിഞ്ഞു. രൂപ 35 പൈസ വര്‍ദ്ധിച്ച് 70.91 രൂപയിലെത്തിയത് വിപണിക്ക് നേട്ടമാകും.

അദാനി ഗ്യാസ് ഓഹരി വില 14 ശതമാനം വര്‍ദ്ധിച്ച് 110.85 രൂപയിലെത്തി. നിഫ്റ്റി മെറ്റല്‍ സൂചിക 1.8 ശതമാനം ഇടിഞ്ഞു. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് വില ഇടിഞ്ഞതാണ് സൂചികയെ പ്രതികൂലമായി ബാധിച്ചത്.

വിപണി സാവധാനം കരടി വലയത്തിലാവുകയാണോയെന്ന് വിപണിവൃത്തങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ആഗോള വിപണികളിലെ അനിശ്ചിതത്വം ഇന്ത്യന്‍ വിപണിയേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top