Automotive

ജാവ സിംപിളാണ് പക്ഷെ വാങ്ങിക്കാന്‍ അത്ര സിപിംളല്ല

ഇന്ത്യന്‍ ഇരുചക്ര വാഹനലോകത്തേക്ക് രാജകീയ തിരിച്ചുവരവ് നടത്തിയ വിന്റേജ് കിങാണ് ജാവ. ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകളിലെ പ്രൗഢിയുടെ പ്രതീകമായിരുന്ന ജാവ ഇടക്കാലത്ത് വില്‍പ്പന അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ക്ലാസിക് മോട്ടോര്‍സൈക്കിളുകള്‍ക്കുളള ഇന്ത്യയിലെ സ്വീകാര്യത തിരിച്ചറിഞ്ഞാണ് ജാവ തിരികെയെത്തുന്നത്.

രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം ജാവ ഇന്ത്യയില്‍ തിരിച്ചെത്തുമ്പോള്‍ മൂന്നു പുത്തന്‍ ക്ലാസിക് ബൈക്കുകളാണ് വാഹന പ്രേമികള്‍ക്ക് ലഭിക്കുന്നത്. ജാവ, ജാവ ഫോര്‍ട്ടി ടു, പെറാക്ക് എന്നിവയാണ് മൂന്ന് മോഡലുകള്‍.

പഴയകാല തനിമയും ലുക്കും അതേപടി നിലനിര്‍ത്തിക്കൊണ്ടാണ് ജാവ ബൈക്കുകള്‍ തിരിച്ചെത്തുന്നത്. മഹീന്ദ്രയുടെ ഉമടസ്ഥതയിലുള്ള ക്ലാസിക് ലെജന്‍ഡ്സ് കമ്പനിയാണ് വിപണിയില്‍ ജാവ ബൈക്കുകള്‍ എത്തിക്കുക. വാഹനം പുറത്തിറക്കി ചുരുങ്ങിയ നാളുകള്‍ക്കൊണ്ട് തന്നെ നിരവധി ആരാധകരെ സൃഷ്ടിക്കാനും ജാവയ്ക്ക് കഴിഞ്ഞു. എന്നാല്‍ ജാവ എന്ന് വിപണിയിലെത്തുമെന്നും ഡീലര്‍ഷിപ്പുകള്‍ എവിടെയൊക്കെ ഉണ്ടാകുമെന്നും ഇനിയും വ്യക്തത വന്നിട്ടില്ല.

ജാവയുടെ ഒദ്യോഗിക ലോഞ്ചിംഗ് വേളയില്‍ കമ്പനി പറഞ്ഞതുപ്രകാരം ഇന്ത്യയില്‍ 105 ഡലര്‍ഷിപ്പുകളുണ്ടാകും. ഇതില്‍ 64 ഡീലര്‍ഷിപ്പുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഡിസംബര്‍ അഞ്ചു മുതല്‍ ജാവ ഡീലര്‍ഷിപ്പുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് വിവരം. ആദ്യഘട്ടത്തില്‍ മുംബൈ, ദില്ലി, ഹൈദരാബാദ്, പുനെ നഗരങ്ങളിലാണ് കമ്പനി വിപണനശൃഖല സ്ഥാപിക്കുക. ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത നഗരങ്ങളിലേക്ക് രണ്ടാം ഘട്ടത്തില്‍ മാത്രമെ എത്തുകയുളളു. എന്നാല്‍ കേരളത്തില്‍ ജാവ ഡീലര്‍ഷിപ്പ് എപ്പോള്‍ തുടങ്ങുമെന്ന് കമ്പനി അറിയിച്ചിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top