ഐഎസ്എല്‍, കേരള ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാം എഡിഷനിലെ എട്ടാം മത്സരം നാളെ നടക്കാനിരിക്കെ രണ്ട് മലയാളി താരങ്ങള്‍ കളിക്കാന്‍ സാധ്യത. നിലവിലെ സാധ്യതകള്‍ വെച്ച് മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍സമദും, സി.കെ വിനീതും ആദ്യ ഇലവനിലെത്തും. മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളായി ഇറങ്ങുക.
ഐഎസ്എല്‍ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇനിയുളള മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം പുറത്തെടുത്തെ മതിയാകു. ഗോവയ്‌ക്കെതിരെ പരാജയമേറ്റുവാങ്ങിയ മത്സരത്തില്‍ കെ.പ്രശാന്ത്, അനസ് എടത്തൊടിക എന്നീ രണ്ട് മലയാളി താരങ്ങളായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനില്‍ ഇറങ്ങിയത്. പുതിയ സാഹചര്യത്തില്‍ ഇവരെ മാറ്റി വിനീതിനെയും സഹലിനെയും കളത്തിലിറക്കുമെന്നാണ് സൂചന.
നായകന്‍ ജിങ്കന്‍, ലാല്‍ റുവാത്താര, ലാകിച് പെസിച്ച്, സിറിള്‍ കാലി എന്നിവര്‍ പ്രതിരോധനിരയിലും ക്രമാറോവിച്ച്, സഹല്‍, ഡുംഗല്‍, വിനീത് എന്നിവര്‍ മധ്യനിരയിലും മറ്റേജ് പോപ്ലാറ്റ്നിക്ക്, സ്ലാവിസ സ്റ്റൊയനോവിച്ച് എന്നിവര്‍ അറ്റാക്കിംങ് നിരയിലും കളിക്കും. ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍വല കാക്കാനുളള ചുമതല നവീന്‍ കുമാറിന് നല്‍കാനാണ് സാധ്യത.