കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കോഴിക്കോട് വടകരയിലും, മുക്കത്തും ഹര്‍ത്താല്‍ പുരോഗമിക്കുന്നു.
ശുചിമുറി മാലിന്യം അഴുക്ക് ചാലിലേക്ക് ഒഴുക്കി വിട്ടു എന്നാരോപിച്ച് മുനിസിപ്പാലിറ്റി ചില ഹോട്ടലുകള്‍ സീല്‍ ചെയ്തതില്‍ പ്രതിഷേധിച്ച് വടകരയില്‍ വ്യാപാരികളാണ് ഹര്‍ത്താല്‍ നടത്തുന്നത്. കടകള്‍ എല്ലാം അടച്ചുകിടക്കുകയാണ്.
മുക്കം സര്‍വീസ് സഹകരണ ബാങ്കിലെ യുഡിഎഫ് ഭരണസമിതിയെ അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്നാരോപിച്ചാണ് മുക്കത്ത് യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് ഹര്‍ത്താല്‍.