Kerala

സൂക്ഷിക്കുക..! ദേശീയപാതയോരത്ത് മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് എട്ടിന്റെ പണികൊടുത്ത് ആരോഗ്യവകുപ്പ്

തൃശ്ശൂര്‍: വഴിയോരങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ സൂക്ഷിക്കുക. കര്‍ശന നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്ത്. ദേശീയപാതയോരത്ത് മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പു ചുമത്തണമെന്ന് ആരോഗ്യവകുപ്പിന്റെ പുതിയ നിര്‍ദേശം.

ദിനംപ്രതി ദേശീയപാതയോരങ്ങളില്‍ തള്ളുന്ന മാലിന്യങ്ങളുടെ തോത് കൂടി വരുന്ന സാഹചര്യത്തിലാണ് നടപടി. തൃശ്ശൂര്‍ ജില്ലയിലെ നെന്‍മണിക്കര പഞ്ചായത്ത് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരാണ് കര്‍ശന നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.

പാതയോരത്ത് നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കുന്നത് വേഗത്തിലാക്കണമെന്നും പോലീസിന്റെ രാത്രികാല പരിശോധന കാര്യക്ഷമമാക്കണമെന്നും നിര്‍ദേശമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top