Latest News

ബ്രിസ്ബെയ്ന്‍ ട്വന്റി 20; 159 റണ്‍സ് വിജയക്ഷ്യമിട്ട് ഇന്ത്യ

ബ്രിസ്ബെയ്ന്‍:ഓസ്ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ട്വന്റി20 മത്സരത്തിന് ഇന്ന് ഉച്ചയോടെ തുടക്കമായി. ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. ഓസീസ് പര്യടനത്തിലെ ആദ്യ മസ്തരത്തില്‍ ആതിഥേയര്‍ക്കെതിരേ ഇന്ത്യയ്ക്കു ജയിക്കാന്‍ വേണ്ടത് 159 റണ്‍സ്.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ തകര്‍പ്പന്‍ അടിയുടെ ബലത്തില്‍ ഇരുപത് ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്. മാക്‌സ്‌വെല്‍ 24 പന്തില്‍ നിന്ന് നാല് ബൗണ്ടറികളുടെ അകമ്പടിയോടെ 46 റണ്‍സാണ് നേടിയത്. ഹര്‍ദീപ് പാണ്ഡ്യ എറിഞ്ഞ പതിനാലാം ഓവറില്‍ തുടര്‍ച്ചയായി ആറ് സിക്‌സര്‍ പറത്തി മാക്‌സ്‌വെല്‍ ഇന്ത്യയെ ശരിക്കും വിറപ്പിച്ചു.

ലിന്‍ 20 പന്തില്‍ നിന്ന് 37 ഉം ക്യാപ്റ്റന്‍ ഫിഞ്ച് 24 പന്തില്‍ നിന്ന് 27 ഉം റണ്‍സെടുത്തു. ഭുംറ എറിഞ്ഞ നാലാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ കോലിയുടെ കൈയില്‍ നിന്ന് രക്ഷപ്പെടുകയായിരന്നു ഓസീസ് നായകന്‍. സ്റ്റോയിന്‍സ് 19 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ഓസ്‌ട്രേലിയക്കുവേണ്ടി കുല്‍ദീപ് യാദവ് രണ്ടും ഖലീല്‍ അഹമ്മദും ഭുംറയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 16.1 ഓവറില്‍ ഓസീസ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു നില്‍ക്കെ മഴമൂലം കളി നിര്‍ത്തിവെച്ചിരുന്നു.

ജനുവരി പകുതിവരെ നീളുന്ന മത്സര പരമ്പരകളിലെ ആദ്യ ട്വന്റി20 മത്സരത്തിനാണ് ഇന്ന് ഗാബാ സ്റ്റേഡിയത്തില്‍ തുടക്കം കുറിച്ചത്. മഴപ്പേടിയിലാണ് മത്സരം ഇപ്പോള്‍ പുരോഗമിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top