ഒടുവില്‍ കാത്തിരുന്ന മാരുതി, സുസൂക്കിയുടെ എറിടിഗ 2018 പുറത്തിറങ്ങി. ഡീസല്‍, പെട്രോള്‍ വേര്‍ഷനുകളില്‍ അവതരിപ്പിച്ചിരിക്കുന്ന പുതിയ കാറിന് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനവുമുണ്ട്. പെട്രോള്‍ മാനുവല്‍ എറിടിഗയ്ക്ക് 7.44 മുതല്‍ 9.5 ലക്ഷം രൂപയാണ് വില.
ഓട്ടോമാറ്റിക് പെട്രോള്‍ മോഡലിന് 9.18 മുതല്‍ 9.95 ലക്ഷം രൂപ വിലവരും. ഡീസലിന് വില 8.84 മുതല്‍ 10.9 ലക്ഷം രൂപയാണ്. ഡല്‍ഹിയില്‍ ലഭിക്കുന്ന എക്സ് ഷോറും വിലയാണിത്.
മികച്ച മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പെട്രോള്‍ മാനുവലിന് ലിറ്ററിന് 19.34 കി.മീ. ലഭിക്കും. 18.69 മൈലാജാണ് ഓട്ടോമാറ്റിക്കിന് കിട്ടുന്നത്. ഡീസല്‍ വേരിയന്റിന് 25.47 കി.മീ ലഭിക്കുമെന്നാണ് മാരുതി സുസുകി അവകാശപ്പെടുന്നത്.