Breaking News

ശബരിമലയിലെ നിരോധനാജ്ഞ സംബന്ധിച്ച് ഐജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ശബരിമലയിലെ നിരോധനാജ്ഞ സംബന്ധിച്ച് ഐജി വിജയ് സാക്കറെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. യഥാര്‍ഥ വിശ്വാസികളെ പ്രതിഷേധക്കാര്‍ തടഞ്ഞ സാഹചര്യത്തിലാണ് 144 പ്രഖ്യാപിക്കേണ്ടി വന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിശ്വാസികള്‍ക്ക് നിരോധനാജ്ഞ ബാധകമല്ല. ശരണമന്ത്രത്തിന് തടസമില്ലെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഐജിയുടെ റിപ്പോര്‍ട്ടില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. ശബരിമലയിലെ സ്ഥിതി പരിതാപകരമാണെന്ന് കോടതി പറഞ്ഞു. ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെയാണ് കാര്യങ്ങളെങ്കില്‍ അംഗീകരിക്കുന്നു. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നും കോടതി വിമര്‍ശിച്ചു. ശബരിമലയില്‍ നിന്ന് ഇതരസംസ്ഥാന ഭക്തര്‍ മടങ്ങിയോ എന്ന് ഹൈക്കോടതി ചോദിച്ചു. നിയന്ത്രണങ്ങള്‍ നിയമപരമായാണോ നടപ്പിലാക്കിയത്. ഭക്തരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും കോടതി ചൂണ്ടിക്കാട്ടി. നിരോധനാജ്ഞ ഉദ്ദേശശുദ്ധിയോടെയാണോ പ്രഖ്യാപിച്ചതെന്നും കോടതി ചോദിച്ചു.ചില പൊലീസ് ഉദ്യോഗസ്ഥര്‍ നിയമം കൈയിലെടുത്തു. വിശ്വാസികളില്‍ പൊലീസ് നടപടി ഭീതിയുളവാക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top