കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി മാര്‍ച്ചിനിടെ പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ അറസ്റ്റ് വാറണ്ട്. ഡിവൈഎസ്പിയേയും സിഐയേയും ഭീഷണിപ്പെടുത്തിയ കേസില്‍ തുടര്‍ച്ചയായി ഹാജരാവാത്തതിനാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി വാറണ്ട് അയച്ചത്. ഇതോടെ റിമാന്‍ഡില്‍ കഴിയുന്ന കെ.സുരേന്ദ്രന് ഇന്ന് ജാമ്യം കിട്ടിയാലും ജയിലില്‍ നിന്ന് ഇറങ്ങാനാകില്ല. കണ്ണൂരിലെ കേസില്‍ ജാമ്യമെടുത്താല്‍ മാത്രമേ പുറത്തിറങ്ങാനാകൂ.
നിലയ്ക്കലില്‍ അറസ്റ്റിലായ കെ. സുരേന്ദ്രന്റെയും സന്നിധാനത്ത് നിന്നും അറസ്റ്റിലായ 69 തീര്‍ത്ഥാടകരുടേയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് രണ്ട് കേസുകളിലെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത്. രണ്ട് ജാമ്യാപേക്ഷകളിലും പൊലീസ് ഇന്ന് റിപ്പോര്‍ട്ട് നല്‍കും.