Latest News

തുടക്കം മാന്ദ്യം, വിപണിയില്‍ അനിശ്ചിതത്വം

ബുധനാഴ്ച ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ നേരിയ നേട്ടത്തോടെയാണ് തുടക്കം കുറിച്ചത്. എന്നാല്‍ പത്ത് മണിയോടെ സെന്‍സെക്‌സ് 162പോയിന്റ് താഴ്ന്നു, നിഫ്റ്റി33 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.

ടെക്‌നോളജി ഓഹരികള്‍ക്ക് തുടക്കത്തില്‍ തന്നെ 2 ശതമാനത്തോളം വീഴ്ചയുണ്ടായി ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ടി.സി.എസ് എന്നീ ഐടി ഓഹരികളുടെ വിലയിടിഞ്ഞു.

ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ എന്നീ ഓഹരികള്‍ക്ക് വില വര്‍ദ്ധിച്ചു. 13 ആഴ്ചകളിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോള്‍ ക്രൂഡ് ഓയിലിനുള്ളത്. ഈ നേട്ടം ഓയില്‍ കമ്പനികള്‍ക്ക് പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. വിപണിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുവെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top