Kerala

ശബരിമല പ്രതിഷേധം; ആര്‍എസ്എസ് പ്രവര്‍ത്തകരായ രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധത്തില്‍ പങ്കെടുത്ത് അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകരായ രണ്ട് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍.

പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ ആര്‍എസ്എസ് എറണാകുളം ജില്ലാ കാര്യദര്‍ശി ആര്‍. രാജേഷിനേയും, ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ തൃക്കാരിയൂര്‍ അറേക്കാട് ക്ഷേത്രത്തിലെ വാച്ചര്‍ പുഷ്പരാജനെയുമാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

ആര്‍. രാജേഷിനെ ആയുര്‍വേദ വകുപ്പില്‍നിന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. മലയാറ്റൂര്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഫാര്‍മസിസ്റ്റാണ് രാജേഷ്. നിരോധനാജ്ഞ ലംഘിച്ചു പ്രാര്‍ഥനായജ്ഞം സംഘടിപ്പിച്ച രാജേഷിനെതിരെ ആയുര്‍വേദ ഡയറക്ടറേറ്റില്‍ നിന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കു ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. രാജേഷ് 14 ദിവസത്തെ റിമാന്‍ഡിലാണ്.

അതേസമയം, പുഷ്പരാജന്‍ പറവൂര്‍ ദേവസ്വം അസി. കമ്മിഷണര്‍ ഓഫിസില്‍നിന്നു ശബരിമല ഡ്യൂട്ടിക്കായി പോയതായിരുന്നു. ദേവസ്വം എപ്ലോയീസ് സംഘ് പ്രവര്‍ത്തകനായ പുഷ്പരാജനും റിമാന്‍ഡിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top