ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ അലോക് വര്‍മ്മ നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി തീരുമാനം ഇന്ന്്അറിയാം. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗൊഗോയ് ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, കെഎം ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
സിവിസി അന്വേഷണ റിപ്പോര്‍ട്ടിനുള്ള മറുപടി അലോക് വര്‍മ്മ ഇന്നലെ നല്‍കിയിരുന്നു. ചില വിഷയങ്ങളില്‍ അലോക് വര്‍മ്മയ്ക്കെതിരെ തുടര്‍ അന്വേഷണം വേണമെന്നാണ് സിവിസി റിപ്പോര്‍ട്ട്.
രണ്ടു വര്‍ഷത്തെ കാലാവധിയുള്ളപ്പോള്‍ അര്‍ദ്ധരാത്രി ഇറക്കിയ ഉത്തരവിലൂടെ തന്നെ മാറ്റിയതിനെതിരെയാണ് അലോക് വര്‍മ്മ കോടതിയെ സമീപിച്ചത്. അതേസമയം, പ്രശാന്ത് ഭൂഷണ് നല്കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കുമെന്നാണ് സൂചന.