എന്തിരന്റെ രണ്ടാം ഭാഗം 2.0 യുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ കഥാപാത്രമാക്കുന്ന മേക്കിങ് വീഡിയോ ആണ് പുറത്തുവിട്ടത്.
ശങ്കര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ അക്ഷയ് കുമാറിനെ കഥാപാത്രമാക്കുന്ന മേക്കിങ് വീഡിയോ പുറത്തിറങ്ങിയിരുന്നു. അക്ഷയ് കുമാര്‍ തന്നെയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചത്.
450 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം 3ഡിയിലാണ് എത്തുന്നത്. നീരവ് ഷായാണ് ഛായാഗ്രഹണം. ചിത്രം നവംബര്‍ 29ന് തിയേറ്ററുകളിലെത്തും.