നിലയ്ക്കല്‍: ശബരിമലയിലെ യുവതീപ്രവേശന വിധി നടപ്പാക്കാന്‍ സാവകാശം തേടി ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി.
പുനഃപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് പരിഗണിക്കുന്നതുവരെ വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്നാണ് ദേവസ്വം ബോര്‍ഡ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
സാവകാശം തേടിയുള്ള ഹര്‍ജി നല്‍കാമെന്ന കാര്യത്തില്‍ അനുകൂലമായ നിയമോപദേശം കിട്ടിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നേരത്തേ പദ്മകുമാര്‍ വ്യക്തമാക്കിയിരുന്നു.