കൊല്ലം: കാവനാട് പെട്രോള്‍ പമ്പിനു സമീപമുണ്ടായ വാഹനാപകടത്തില്‍ ലിഫ്റ്റ് ചോദിച്ച് പൊലീസുകാരന്റെ ബൈക്കില്‍ കയറിയ യുവതി മരിച്ചു. ചവറ തെക്കുംഭാഗം സ്വദേശി ബിന്ദുവാണ് (21) അപകടത്തില്‍ മരിച്ചത്. രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം.
പമ്പില്‍നിന്ന് പെട്രോള്‍ നിറച്ച ശേഷം റോഡിലേക്ക് ഇറങ്ങിയ ബൈക്കില്‍ സ്വകാര്യ ബസിടിച്ചാണ് അപകടം. ഉടന്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ബിന്ദുവിന്റെ ജീവന് രക്ഷിക്കാനായില്ല.
ഇവന്റ് മാനേജ്മെന്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന ബിന്ദു ദളവാപുരത്തു വച്ചാണ് ബൈക്കില്‍ കയറിയതെന്ന് പൊലീസ് പറഞ്ഞു. ബൈക്ക് ഓടിച്ചിരുന്ന പൊലീസുകാരന് അനില്‍കുമാറിന് നിസ്സാര പരുക്കേറ്റു. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.