ജാമ്യത്തിലിറങ്ങിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ഇന്ന് വീണ്ടും മലചവിട്ടാനൊരുങ്ങുന്നു. പൊലീസിനെ അറിയിച്ചശേഷമായിരിക്കും താന്‍ പുറപ്പെടുകയെന്നും, വേണ്ട സൗകര്യങ്ങള്‍ ഒരുക്കാമെന്ന് ഉറപ്പ് നല്‍കിയെന്നും ശശികല പറഞ്ഞു.
സന്നിധാനത്തെ അസൗകര്യങ്ങള്‍ മറച്ചുവയ്ക്കാനാണ് കരുതല്‍ തടങ്കലെന്നും ഭക്തര്‍ക്ക് സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണന്നും ശശികല കുറ്റപ്പെടുത്തി.
പൊലീസിന്റെ നിയന്ത്രണം ലംഘിച്ചതിന് അറസ്റ്റിലായ ശശികലയെ രണ്ട് ആള് ജാമ്യത്തിലാണ് കോടതി വിട്ടയച്ചത്.