Kerala

ശശികലയ്ക്ക് ജാമ്യം ; ശബരിമലയിലേക്ക് തിരിച്ചുപോകും

കെ.പി.ശശികലയെ തിരുവല്ല ആര്‍ഡിഒയ്ക്ക് മുന്നില്‍ ഹാജരാക്കി. ജാമ്യത്തിലിറങ്ങിയ ശേഷം ശശികലയ്ക്ക് സന്നിധാനത്തേക്ക് പോകാന്‍ പൊലീസ് അനുവാദം നല്‍കി. പൊലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ നാമജപ പ്രതിഷേധം അവസാനിപ്പിച്ചു.

ജാമ്യം കിട്ടിയ ശേഷം സന്നിധാനത്തേയ്ക്ക് പോകും. മരക്കൂട്ടത്ത് കിടന്നുറങ്ങിയ തന്നെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു. മലയ്ക്കു പോകാനുള്ള വിലക്ക് നീക്കിക്കിട്ടിയതില്‍ സന്തോഷമുണ്ടെന്നും വീണ്ടും മലയ്ക്ക് പോകുമെന്നും ശശികല പറഞ്ഞു.

റാന്നി പൊലീസ് സ്റ്റേഷനിലെത്തിച്ച ശശികല തന്നെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഉപവാസത്തിലായിരുന്നു. ശശികലയെ ശബരിമലയിലേക്ക് കടത്തിവിടാന്‍ പൊലീസ് സമ്മതിച്ച സാഹചര്യത്തില്‍ റാന്നി പൊലീസ് സ്റ്റേഷന് പുറത്ത് സമരക്കാര്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു.

ശബരിമലയില്‍ നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് കെ.പി.ശശികലയെ അറസ്റ്റ് ചെയ്തത്. തിരിച്ചു പോകണമെന്ന പൊലീസിന്റെ നിര്‍ദേശം അംഗീകരിക്കാത്തതോടെയാണ് അറസ്റ്റ് നടപടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top