കറുപ്പുടുത്ത് കൈകൂപ്പി സ്വാമി ശരണം എന്ന ടാഗ്ലൈനോടെ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രം ചര്‍ച്ചയാകുന്നു. ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുളളില്‍ അറുപതിനായിരത്തിലധികം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ലാലേട്ടന് മാലയിട്ടോ, ട്രോളിയതാണോ എന്നൊക്കെയാണ് ആരാധകരുടെ ആകാംക്ഷയേറിയ കമന്റുകള്‍. ശബരിമല വിഷയം ആളിക്കത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ പങ്കുവച്ച ചിത്രത്തെ വലിയ പ്രാധാന്യത്തോടെയാണ് സോഷ്യല്‍മീഡിയ നോക്കിക്കാണുന്നത്.