ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ തടയാന്‍ നിലയ്ക്കലിലെത്തിയ അയ്യപ്പ ധര്‍മസേനാ പ്രസിഡന്റ് പ്രതിഷേധ സമരം അവസാനിപ്പിച്ച് മടങ്ങി. അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയച്ചതിനെത്തുടര്‍ന്നാണ് സമരം ഉപേക്ഷിച്ച് രാഹുല്‍ പിന്‍വാങ്ങിയത്.
ദേവസ്വം ബോര്‍ഡിന്റെ സാവകാശ ഹര്‍ജി തള്ളിയാല്‍ വീണ്ടും പ്രതിഷേധവുമായി പമ്പയില്‍ എത്തുമെന്ന് അറിയിച്ചാണ് രാഹുലിന്റെ മടക്കം.