നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയിലുണ്ടായ സ്കൂള്‍ ബസ് അപകടത്തില്‍ 12 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. നോയിഡയിലെ രാജ്നിഗന്ധ ചൗക്കില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ഡ്രൈവര്‍ക്കും ജീവനക്കാരനും ഗുരുതരമായി പരിക്കേറ്റു. പരിക്കേവരെ സമീപത്തെ കലാഷ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി. അപകടസമയത്ത് 30 വിദ്യാര്‍ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്.