ശബരിമല സന്നിധാനത്തെ പോലീസ് നിയന്ത്രണങ്ങളില്‍ അതൃപ്തി അറിയിച്ച് ദേവസ്വം ബോര്‍ഡ്. പോലീസ് നിയന്ത്രണങ്ങളില്‍ ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്തരെ രാത്രിയില്‍ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കാത്തത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞു.
സുപ്രീംകോടതി വിധിയില്‍ സാവകാശ ഹര്‍ജി നല്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ക്കു ശേഷം തീരുമാനമെടുക്കും. കോടതി വിധി ബോര്‍ഡിന് നടപ്പിലാക്കാതിരിക്കാനാവില്ല. ബോര്‍ഡിന് പറയാനുള്ള കാര്യങ്ങള്‍ സുപ്രീം കോടതിയെ അറിയിക്കേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ടു നിയമപരമായി വ്യക്തത വരുത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.