Kerala

ഇന്ന് വൈകിട്ട് ശബരിമല നട തുറക്കും; കനത്ത സുരക്ഷയില്‍ സന്നിധാനം

പമ്പ: മണ്ഡലകാല തീര്‍ത്ഥാടനത്തിനായി ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ശബരിമല നട തുറക്കാനിരിക്കെ കനത്ത സുരക്ഷയില്‍ സന്നിധാനം. ആദ്യഘട്ടത്തില്‍ മൂവായിരം പൊലീസുകാരെയാണ് സന്നിധാനത്തും പമ്പയിലും സുരക്ഷാ ചുമതലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഐജി വിജയ് സാക്കറേക്കാണ് ശബരിമലയിലെ സുരക്ഷാ ചുമതലയിലുള്ളത്. ദ്രുതകര്‍മസേനയുടെ ഒരു യൂണിറ്റും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ ഒരു യൂണിറ്റും സന്നിധാനത്ത് സജ്ജമാണ്. ആവശ്യമെങ്കില്‍ സന്നിധാനത്ത് അമ്പത് വയസിന് മേലെയുള്ള വനിതാ പൊലീസിനെയും നിയോഗിക്കുമെന്നാണ് സൂചന. നിലവില്‍ പമ്പയില്‍ മാത്രമാണ് വനിതാ പൊലീസ് ഉള്ളത്.

അതേസമയം, പതിവില്‍ നിന്നും വ്യത്യസ്തമായി സന്നിധാനത്ത് ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാര്‍ക്ക് ഡ്രെസ് കോഡ് നിര്‍ബന്ധമാക്കി. സോപാനത്തും പതിനെട്ടാംപടിയിലും മാത്രമാണ് പൊലീസിന് ഡ്രസ് കോഡിന് ഇളവ് അനുവദിച്ചിരിക്കുന്നത്. മറ്റെല്ലായിടങ്ങളിലും പൊലീസിന് സുരക്ഷാഉപകരണങ്ങളും ഡ്രസ് കോഡും നിര്‍ബന്ധമാക്കി. എല്ലാ പൊലീസുകാരും ഷീല്‍ഡും ലാത്തിയും കരുതണമെന്നും നിര്‍ദ്ദേശമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top