Latest News

അഭിമന്യു കേസില്‍ പോലീസിനെതിരെ പിതാവ് മനോഹരന്‍; പോലീസിന് പഴയ താല്‍പ്പര്യമില്ലെന്ന് വിമര്‍ശനം

അഭിമന്യു കേസ് അന്വേഷണത്തില്‍ പൊലീസിന് താത്പര്യമില്ലെന്ന് അച്ഛന്‍ മനോഹരന്‍. പ്രധാന പ്രതികളെ പോലും പിടിക്കുന്നില്ലെന്നും കൊല നടന്ന് അഞ്ച് മാസം കഴിഞ്ഞിട്ടും പൊലീസ് ഇരുട്ടില്‍ തപ്പുകയാണെന്നും മനോഹരന്‍ പറഞ്ഞു. എത്ര ആളുകള്‍ നിലവില്‍ കസ്റ്റഡിയിലുണ്ടെന്നും ഇനി എത്ര പേരെ കൂടി പിടിക്കണമെന്നും തങ്ങള്‍ക്ക് അറിയില്ല. അന്വേഷണ പുരോഗതി കുടുംബത്തെ ആരും അറിയിക്കുന്നില്ലെന്നും മനോഹരന്‍ പറഞ്ഞു.

അഭിമന്യുവിനെ കുത്തിയ സഹലിനെ ഇതുവരെ പിടികൂടാനായിട്ടില്ല. കേസിലെ 16 പ്രതികളില്‍ ഏഴ് പേര്‍ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ക്ക് എതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രം വിചാരണ നടപടികള്‍ക്കായി ജില്ലാ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിക്ക് കൈമാറി. കുറ്റപത്രം പരിശോധിച്ച ശേഷം എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് മേല്‍ക്കോടതിക്ക് കൈമാറിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top