Business

കെഇഐ ഇന്‍ഡസ്ട്രീസ് രണ്ടാം ക്വാര്‍ട്ടറില്‍ 41.37 കോടി രൂപ അറ്റാദായം നേടി

കൊച്ചി: കെഇഐ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സെപ്റ്റംബറിലവസാനിച്ച രണ്ടാം ക്വാര്‍ട്ടറില്‍ 41.37 കോടി രൂപ അറ്റാദായം നേടി. ഇത് മുന്‍വര്‍ഷം ഇതേ കാലയളവില്‍ നേടിയ 28.5 കോടി രൂപയേക്കാള്‍ 45.18 ശതമാനം കൂടുതലാണ്.

കമ്പനി ഈ കാലയളവില്‍ 996.7 കോടി രൂപ വിറ്റുവരവും (മുന്‍വര്‍ഷം 748.82 കോടി രൂപ) 100.84 കോടി രൂപ പ്രവര്‍ത്തനലാഭവും നേടി (മുന്‍വര്‍ഷം 76.25 കോടി രൂപ). ഇവയുടെ വളര്‍ച്ച യഥാക്രമം 33.11 ശതമാനവും 32.24 ശതമാനവും വീതമാണ്.

2018-19-ന്റെ ആദ്യപകുതിയില്‍ കമ്പനിയുടെ വരുമാനം 1880.69 കോടി രൂപയും പ്രവര്‍ത്തന ലാഭം 186.98 കോടി രൂപയുമാണ്. മുന്‍വര്‍ഷമിതേ കാലയളവിലിത് യഥാക്രമം 1526.79 കോടി രൂപയും 153.05 കോടി രൂപയും വീതമായിരുന്നു. അറ്റാദായം ഈ കാലയളവില്‍ മുന്‍വര്‍ഷത്തേക്കാള്‍ 31.4 ശതമാനം വളര്‍ച്ച നേടി. കമ്പനിയുടെ കൈവശം 3941 കോടി രൂപയുടെ ഓര്‍ഡറുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top