Kerala

സുനില്‍ പി ഇളയിടത്തിന്റെ ഓഫീസിന് നേരെ സംഘപരിവാര്‍ അക്രമം

ചിന്തകനും എഴുത്തുകാരനും പ്രാസംഗികനുമായ സുനില്‍ പി ഇളയിടത്തിന്റെ ഓഫീസിന് നേരെ  സംഘപരിവാര്‍ അക്രമം. കാലടി സര്‍വകലാശാലയില്‍ മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറായ അദ്ദേഹത്തിന്റെ ക്യാബിന് മുന്നിലാണ് സംഘപരിവാറുകാര്‍ അക്രമം നടത്തിയത്.

സുനില്‍ പി ഇളയിടത്തിന്റെ പേരെഴുതിയ ബോര്‍ഡ് അക്രമികള്‍ തകര്‍ത്തു. കൂടാതെ ചുവരില്‍ കാവിനിറത്തില്‍ അപായ ചിഹ്നങ്ങളും വരച്ചുവെച്ചു. സംഭവത്തില്‍ സര്‍വ്വകലാശാല രെജിസ്ട്രാര്‍ പൊലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ ദിവസം സുനില്‍ പി ഇളയിടത്തെ കൊല്ലണമെന്ന വധഭീഷണി സംഘപരിവാര്‍ മുഴക്കിയിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിധിക്ക് അനുകൂലമായി പ്രസംഗിച്ചതിന്റെ പേരില്‍ ഇളയിടത്തെ കണ്ടാല്‍ കല്ലെറിഞ്ഞ് കൊല്ലണമെന്നാണ് സംഘപരിവാറുകാര്‍ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നത്. അതിന് പിന്നാലെയാണ് ഇപ്പോഴത്തെ അക്രമം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top