Breaking News

ഗജ ചുഴലിക്കാറ്റ് ഇന്ന് തമിഴ്‌നാട് തീരത്തെത്തും; കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത

ഗജ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ തമിഴ്‌നാട് തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് വൈകിട്ടോ രാത്രിയിലോ ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. കടലൂര്‍, നാഗപട്ടണം, തിരുവാരൂര്‍ തുടങ്ങിയ തമിഴ്‌നാടിന്റെ വടക്കന്‍ തീരപ്രദേശങ്ങളെയാണ് ഗജ ബാധിക്കുക. വടക്കന്‍ തമിഴ്നാട്ടിലും ആന്ധ്രയുടെ തെക്കന്‍ മേഖലകളിലും പുതുച്ചേരിയിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നാഗപട്ടണം, തിരുവാരൂര്‍, പുതുക്കോട്ട, തഞ്ചാവൂര്‍, ശിവഗംഗ, രാമനാഥപുരം തുടങ്ങിയ ഭാഗങ്ങളിലൂടെയാണ് ഗജ കടന്നുപോവുക. മണിക്കൂറില്‍ പത്ത് കിലോമീറ്ററാണ് കാറ്റിന്റെ വേഗം. എന്നാല്‍, ഇന്ന് രാത്രിയോടെ ‘ഗജ’ തമിഴ്‌നാട് തീരം തൊടുമ്പോള്‍, വേഗം എണ്‍പത് മുതല്‍ നൂറ് കിലോമീറ്റര്‍ വരെയാകാം.

തമിഴ്നാട് തീരത്ത് ആഞ്ഞ് വീശുന്ന കാറ്റിന്റെ ഫലമായി ഇന്നും നാളെയും കേരളത്തിലും ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കിയില്‍ ഇന്ന് യെല്ലോ അലേര്‍ടും നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനം തിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top