നടി അനുശ്രീയെ കേന്ദ്ര കഥാപാത്രമാക്കി സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ഓട്ടര്‍ഷയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് അനുശ്രീ എത്തുന്നത്. അനുശ്രീ ഒഴികെ ചിത്രത്തിലെ ബാക്കി ഒട്ടുമിക്ക അഭിനേതാക്കളും പുതുമുഖങ്ങളാണ്. ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.
മറിമായം ഫെയിം ജയരാജ് മിത്രയാണ് ഓട്ടര്‍ഷയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജെയിംസ് ആന്‍ഡ് ആലീസ് എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം സുജിത്ത് സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ് ‘ഓട്ടര്‍ഷ’. നവംബര്‍ 23ന് പുറത്തിറങ്ങുന്ന ചിത്രം ലാല്‍ ജോസിന്റെ ഉടമസ്ഥതയിലുള്ള എല്‍.ജെ. ഫിലിംസാണ് തീയേറ്ററുകളില്‍ എത്തിക്കുന്നത്.