Breaking News

കുവൈറ്റില്‍ വീണ്ടും വെള്ളപ്പൊക്കം; ഇന്നും നാളെയും കനത്ത മഴ

കുവൈറ്റ്: കുവൈറ്റില്‍ ശക്തമായ മഴയെത്തുടര്‍ന്ന് പല സ്ഥലങ്ങളിലും വെള്ളപ്പൊക്കം. കുവൈറ്റ് സിറ്റി ഉള്‍പ്പെടെ പല സ്ഥലങ്ങളിലും ഇപ്പോഴും കനത്ത മഴ തുടരുകയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളും വെള്ളം കയറിയ നിലയിലാണ്. ഇന്നും നാളെയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മഴയെത്തുടര്‍ന്ന് വ്യാഴാഴ്ചയും കുവൈറ്റില്‍ പൊതുഅവധി പ്രഖ്യാപിച്ചു.

വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു. എയര്‍ ഇന്ത്യയുടെയും ജെറ്റ് എയര്‍വെയ്സിന്റെയും വിമാനങ്ങള്‍ ദമാമിലേക്ക് തിരിച്ചുവിട്ടു.  ഇന്നലെ രാത്രി കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയിരുന്നു. കൊച്ചിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനം ഖത്തറിലെ ദോഹയില്‍ ഇറക്കി. ഇന്നലെ രാത്രി കുവൈറ്റില്‍ ഇറങ്ങേണ്ട ഏതാനും വിമാനങ്ങള്‍ സൗദി അറേബ്യയിലെ ദമാം, റിയാദ്, ബഹ്റൈനിലെ റിയാദ് എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു. വിമാനങ്ങളില്‍ യാത്ര ചെയ്യാനുള്ളവര്‍ പുതിയ ഷെഡ്യൂള്‍ സംബന്ധിച്ച വിവരം മനസിലാക്കിവേണം വിമാനത്താവളത്തില്‍ എത്താനെന്ന് അധികൃതര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top