സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഇനി മുതല്‍ വീട്ടിലിരുന്ന് ടെലിവിഷനില്‍ കാണാം. കേരള ഭാഗ്യക്കുറിയുടെ തത്സമയ സംപ്രേക്ഷണം ഇന്ന് മുതല്‍ ആരംഭിക്കും.
ഭാഗ്യക്കുറി എടുത്ത ശേഷം സമ്മാനം കിട്ടിയോ എന്നറിയാന്‍ പിറ്റേ ദിവസത്തെ പത്രം വരുന്നതും കാത്ത് നില്‍ക്കേണ്ട അവസ്ഥ ഇനിമുതല്‍ ഭാഗ്യാന്വേഷികള്‍ക്ക് ഉണ്ടാവില്ല.
കൈരളി, കൗമുദി എന്നീ രണ്ടു ചാനലുകളിലാണ് ഉച്ചയ്ക്ക് മൂന്ന് മണിമുതല്‍ നാല് മണിവരെ ഭാഗ്യക്കുറി നറുക്കെടുപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. താമസിയാതെ ജയ്ഹിന്ദ്, ജീവന് എന്നീ ചാനലുകളിലും നറുക്കെടുപ്പ് കാണാന്‍ കഴിയും.
സംസ്ഥാന ഭാഗ്യക്കുറിയുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്താമെന്നാണ് നറുക്കെടുപ്പ് തത്സമയം സംപ്രേക്ഷണം ആരംഭിക്കുന്നത് കൊണ്ടുള്ള മറ്റൊരു നേട്ടം. 0.