Breaking News

ശബരിമല നട നാളെ തുറക്കും: പൊലീസ് വിന്യാസം തുടങ്ങി ; നിലയ്ക്കലില്‍ വനംവകുപ്പിന്റെ പ്രത്യേക ചെക്ക്പോസ്റ്റ്

ശബരിമല: മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട നാളെ വൈകിട്ട് തുറക്കും. സുരക്ഷയ്ക്കായി പോലീസിനെ വിന്യസിച്ച് തുടങ്ങി. അന്‍പതുവയസ് പിന്നിട്ട വനിതാ പൊലീസ് സംഘത്തെ പമ്പയിലെത്തിച്ചു. നിലയ്ക്കലില്‍ വനംവകുപ്പ് പ്രത്യേക ചെക്ക്പോസ്റ്റ് സ്ഥാപിച്ചു. നിലയ്ക്കലിലേക്കുള്ള വാഹനങ്ങള്‍ ഇലവുങ്കലില്‍ തടയും. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇന്ന് പ്രവേശനം ഇലവുങ്കല്‍ വരെ മാത്രമാണ്. അതേസമയം ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഇന്ന് നിലയ്ക്കലിലെത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top