Breaking News

കാത്തുകാത്തിരുന്നിട്ടും സസ്‌പെന്‍സുകള്‍ പുറത്തുവിടാതെ ദീപ്‌വീര്‍ വിവാഹം

ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും വിവാഹിതരായി. ആരാധകര്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ദീപ്‌വീര്‍ വിവാഹത്തിന്റെ ചടങ്ങുകള്‍ ഇറ്റലിയിലെ ലേക്ക് കോമോയില്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായെങ്കിലും ആകാംക്ഷയ്ക്ക് ഇനിയും വിരാമമായിട്ടില്ല. വിവാഹ ഫോട്ടോകള്‍ താരങ്ങള്‍ പുറത്തുവിടാത്തതാണ് കാരണം. ആകാംക്ഷയോടെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

ദീപികയുടെ കുടുംബത്തിന്റെ വിശ്വാസങ്ങള്‍ അനുസരിച്ച് കൊങ്ങിണി ആചാര പ്രകാരമായിരുന്നു ചൊവ്വാഴ്ച നടന്ന വിവാഹ ചടങ്ങുകള്‍. ഇന്ന് രണ്‍വീറിന്റെ കുടുംബത്തിന്റെ ആചാരപ്രകാരം സിന്ധ് രീതിയില്‍ വിവാഹച്ചടങ്ങുകള്‍ നടക്കും.

കനത്ത സുരക്ഷയിലാണ് വിവാഹച്ചടങ്ങുകള്‍ നടക്കുന്നത്. ഡിജിറ്റല്‍ വിവാഹക്ഷണക്കത്ത് കൈയ്യിലുള്ളവര്‍ക്ക് മാത്രമാണ് വിവാഹവേദിയിലേക്ക് പ്രവേശനം. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് അതിഥികളെ അകത്തേക്ക് പ്രവേശിപ്പിച്ചത്. ക്ഷണിതാക്കള്‍ക്ക് കൈത്തണ്ടയില്‍ പ്രത്യേക ബാന്‍ഡും അണിയാന്‍ നല്‍കിയിട്ടുണ്ട്.

മാധ്യമങ്ങള്‍ക്ക് വിവാഹവേദിയിലേക്ക് പ്രവേശനമില്ല. തങ്ങളുടെ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ എടുക്കുന്ന ചിത്രങ്ങള്‍ മാത്രമേ പുറത്തുവിടുകയുള്ളൂവെന്ന് നേരത്തെത്തന്നെ നവദമ്പതികള്‍ അറിയിച്ചിരുന്നു. ദൂരെ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്. ഏതായാലും കാത്തിരുന്ന് മടുത്തു, ഇനിയെങ്കിലും വിവാഹഫോട്ടോകള്‍ പുറത്തുവിട്ടുകൂടെയെന്നാണ് ആരാധകര്‍ ക്ഷമകെട്ട് ചോദിക്കുന്നത്.

നവംബര്‍ 18 ന് ദീപികയും രണ്‍വീറും ഇന്ത്യയിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. നവംബര്‍ 21 ന് ബെംഗളൂരുവില്‍ നടക്കുന്ന റിസപ്ഷനിലായിരിക്കും ഇരുവരും വിവാഹശേഷം ആദ്യമായി പൊതുവേദിയിലെത്തുക. നവംബര്‍ 28 ന് മുംബൈയില്‍ ബോളിവുഡ് താരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്.

ചിത്രങ്ങള്‍ കാണാം…

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top