Business

ഓഹരിവിപണിയില്‍ മാറ്റമില്ല

ബുധനാഴ്ച്ച വിപണയില്‍ വലിയ മാറ്റങ്ങള്‍ വന്നില്ല. സെന്‍സെക്‌സ് 2 പോയിന്റ് താഴ്ന്ന് 35,141 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 6 പോയിന്റ് നഷ്ടത്തില്‍ 10,576 ലാണ് വ്യാപാരമവസാനിപ്പിച്ചത്.

സണ്‍ഫാര്‍മ്മ, ടെക് മഹീന്ദ്ര, ഗെയില്‍ കൊടാക് ബാങ്ക്, എച്ച്‌സിഎല്‍ എന്നീ ഓഹരികള്‍ക്ക് വിലയിടിഞ്ഞു.

ഹിന്ദുസ്ഥാന്‍ പെട്രോളിയം ഭാരത് പെട്രോളിയം ഇന്ത്യന്‍ ഓയില്‍, മാരുതി സുസുക്കി തുടങ്ങിയ ഓഹരികള്‍ക്ക് 2 മുതല്‍ 7 ശതമാനം വരെ വില ഉയര്‍ന്നു.

അശോക് ലെയ്‌ലാന്‍ഡിന്റെ മാനേജിങ് ഡയറക്ടര്‍ വിനോദ് ദാസരി രാജി വച്ചത്മൂലം കമ്പനിയുടെ ഓഹരിവില 10 ശതമാനമാണ് ഇന്ന് ഇടിഞ്ഞത്.

ഐസിഐസിഐ ബാങ്കിന്റെ ഓഹരിവില എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തിയത് വിപണിയില്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്നത്തെ ഓഹരിവില 367 രൂപയായി കുതിച്ചുയര്‍ന്നു.

ക്രൂഡ് ഓയിലിന്റെ ഡിമാന്റ് കുറഞ്ഞതും സപ്ലൈ വിലയ തോതില്‍ വര്‍ദ്ധിച്ചത്മൂലം ക്രൂഡിന്റെ വില ബാരലിന് 70 ഡോളറായി. ഇത്മൂലം ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളായ ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഓഹരികള്‍ക്ക് മികച്ച നേട്ടം കൈവരിച്ച് ഡോളറുമായുളള വിനിമയത്തില്‍ രൂപയുടെ മൂല്യം വര്‍ധിച്ചത് വിനയായത് ഐടി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ഓഹരികള്‍ക്കാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top