Bollywood

പ്രളയത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ പ്രണയം; കേദാര്‍നാഥിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ഉത്തരാഖണ്ഡ് പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ അഭിഷേക് കപൂര്‍ അണിയിച്ചൊരുക്കിയ റൊമാന്റിക് ത്രില്ലര്‍ കേദാര്‍നാഥിന്റെ ട്രെയിലറിന് വന്‍ വരവേല്‍പ്പ്. ഉത്തരാഖണ്ഡ് പ്രളയം വിഷയമാകുന്നു എന്നതിനൊപ്പം ഹിന്ദു മുസ്ലം പ്രണയകഥ പറയുന്നു എന്നതും ചിത്രത്തിന് വിവാദങ്ങളിലേക്ക് വലിച്ചിഴച്ചിട്ടുണ്ട്. ചിത്രം ലൗജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന ചില ഹൈന്ദവപ്രസ്ഥാനങ്ങളുടെ ആരോപണമാണ് വിവാദത്തിന് വഴിവച്ചത്.

സെയ്ഫ് അലി ഖാന്റെ മകള്‍ സാറ അലിഖാന്റെ അരങ്ങേറ്റ ചിത്രമെന്ന പ്രത്യേകതയും കേദാര്‍നാഥിനുണ്ട്. സുശാന്ത് സിംഗ് രജ്പുത് ആണ് നായകന്‍. കേദാര്‍നാഥ് ക്ഷേത്രത്തിലേയ്ക്ക് തീര്‍ഥാടകരെ ചുമന്നു കൊണ്ടുപോകുന്ന മുസ്ലിം യുവാവായ പോര്‍ട്ടറുടെ വേഷമാണ് സുശാന്ത് കൈകാര്യം ചെയ്യുന്നത്. ഹിന്ദു യുവതിയുടെ വേഷത്തിലാണ് സാറ എത്തുന്നത്.

ഗൗരികുണ്ഡ് മുതല്‍ കേദാര്‍നാഥ് ക്ഷേത്രം വരെ നീളുന്ന 14 കിലോമീറ്റര്‍ യാത്രയെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ ആഖ്യാനം. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും അഭിഷേക് കപൂറാണ്. റോണി സ്‌ക്രൂവാല, പ്രഗ്യ കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഡിസംബര്‍ ഏഴിന് ചിത്രം റിലീസ് ചെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top