ചെന്നൈ: മദ്യപിച്ച് ബഹളം വെച്ചതിന് പോലീസ് പിടിക്കൂടിയ യുവാവ് പോലീസ് സ്റ്റേഷനിലെ ഫോണുമായി മുങ്ങി. ചെന്നൈയിലെ കുനുറാത്തൂര്‍ പോലീസ് സ്റ്റേഷനില്‍ ചൊവാഴ്ചയായിരുന്നു സംഭവം.
തിങ്കളാഴ്ച രാത്രി നടന്ന പൊലീസ് പട്രോളിനിടെയാണ് മദ്യപിച്ച് ബഹളം വെച്ച യുവാവിനെ പൊലീസ് പിടിക്കൂടിയത്. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ച രാവിലെ വിട്ടയച്ച യുവാവ് മേശപുറത്തിരുന്ന മൊബൈല്‍ ഫോണുമായി കടന്നുകളയുകയായിരുന്നു.
ഫോണ്‍ മോഷണം പോയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോണ്‍ ഇപ്പോള്‍ സ്വിച്ച് ഓഫാണ്. എന്നാല്‍ യുവാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.