Kerala

എഎ റഹീം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി, എസ് സതീഷ് സംസ്ഥാന പ്രസിഡന്റ്

എസ് സതീഷ്, എഎ റഹീം

ഡിവൈഎഫ്‌ഐയ്ക്ക് സംസ്ഥാനത്ത് പുതിയ ഭാരവാഹികള്‍. സംസ്ഥാന പ്രസിഡന്റായി എസ് സതീഷിനേയും സെക്രട്ടറിയായി എഎ റഹീമിനേയും കോഴിക്കോട് സമാപിച്ച 14 ാമത് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. എസ് കെ സജീഷ് ആണ് ട്രഷറര്‍. 90 അംഗ സംസ്ഥാനകമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.

പി നിഖില്‍, കെ റഫീഖ്, പി ബി അനൂപ്, ചിന്താ ജെറോം, വി കെ സനോജ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും മനു സി പുളിക്കല്‍, കെ പ്രേംകുമാര്‍, കെ യു ജനീഷ് കുമാര്‍, എം വിജിന്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു.

അഭിഭാഷകനായ എ എ റഹീം നിലവില്‍ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ക്കല മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. കേരളാ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍, സിന്‍ഡിക്കറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ എസ് കെ സജീഷ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമാണ്. സിപിഐ എം പേരാമ്പ്ര എരിയാ കമ്മിറ്റി അംഗമാണ്.

സി ജെ സജിത്ത്, പി കെ മുബഷീര്‍, ഡോ. പ്രിന്‍സി കുര്യാക്കോസ്, രമേഷ് കൃഷ്ണന്‍, സജേഷ് ശശി, എസ് ആര്‍ അരുണ്‍ ബാബു, കെ പി പ്രമോഷ്, കെ ഷാജര്‍, ജെ എസ് ഷിജുഖാന്‍, വി വസീഫ്, ജെയ്ക് സി തോമസ്, എസ് കവിത എന്നിവരാണ് സെക്രട്ടറിയേറ്റ് അംഗങ്ങള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top