തിരുവനന്തപുരം: പി.കെ. ശശിക്കെതിരായ പരാതിയില്‍ തീരുമാനമെടുക്കാന്‍ ഈ മാസം 23 ന് സിപിഎം സംസ്ഥാന കമ്മറ്റി വിളിച്ചു. പരാതിയില്‍ നിയമസഭാ സമ്മേളനത്തിന് മുന്‍പ് തീരുമാനമെടുക്കാനാണ് സിപിഎമ്മിന്റെ നീക്കം.
ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മറ്റിയിലെ വനിതാ അംഗത്തോട് പി.കെ.ശശി എംഎല്‍എ മോശമായി പെരുമാറിയെന്ന പരാതി സിപിഎം അന്വേഷിക്കാന്‍ തുടങ്ങിയിട്ട് മാസം രണ്ട് കഴിഞ്ഞു. നടപടി നീളുന്നതില്‍ അതൃപ്തിയുമായി യുവതി കേന്ദ്രനേതൃത്വത്തെ സമീപിച്ചതോടെയാണ് സംസ്ഥാനനേതൃത്വം ഉണര്‍ന്നത്. മന്ത്രി എ.കെ. ബാലനും പി.കെ. ശ്രീമതിയുമായിരുന്നു കമ്മറ്റി അംഗങ്ങള്‍.