മായാവി, ടു കണ്ട്രീസ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ഷാഫിയും റാഫിയും ഒന്നിക്കുന്ന പുതിയ ചിത്രം ‘ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ചിത്രീകരണം മൂന്നാറില്‍ ആരംഭിച്ചു. ഷാഫിയാണ് സംവിധാനം. കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് റാഫിയാണ്. കൊച്ചിന് ഫിലിംസിന്റെ ബാനറില്‍ രൂപേഷ് ഓമനയും മിലന് ജലീലും ചേര്‍ന്നാണ് നിര്‍മ്മാണം.
ചിത്രത്തിന്റെ പേരു സൂചിപ്പിക്കുംപോലെ തന്നെ കുട്ടികളാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നൂറോളം കുട്ടികള്‍ക്കു പുറമെ വിഷ്ണു ഉണ്ണികൃഷ്ണന്, ധ്രുവന്, ഷറഫുദീന്‍ എന്നീ മൂന്ന് നായകന്മാരും ,മധു, റാഫി, ധര്മജന്, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂര്‍, നോബി, ബേസില്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണന്, സൗമ്യ മേനോന് എന്നിവരാണ് നായികമാര്‍. മൂന്നാറും എറണാകുളവുമായിരിക്കും പ്രധാന ലൊക്കേഷനുകള്‍.