Film News

ഡൂപ്പില്ലാത്ത ആക്ഷന്‍ രംഗങ്ങളുമായി ടൊവീനോ തോമസ്; പ്രേക്ഷകരെ ഞെട്ടിച്ച ഒരു കുപ്രസിദ്ധ പയ്യനിലെ തകര്‍പ്പന്‍ വീഡിയോ കാണാം

മികച്ച പ്രതികരണങ്ങള്‍ ഏറ്റുവാങ്ങി തീയറ്ററുളില്‍ നിറഞ്ഞോടുന്ന ടൊവീനോ തോമസ് ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. മധുപാല്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ടൊവിനോയുടെ തകര്‍പ്പന്‍ പ്രകടനം ഏറെ പ്രശംസകള്‍ പിടിച്ചു പറ്റുന്നുണ്ട്. ചിത്രത്തിലെ താരത്തിന്റെ ആക്ഷന്‍ രംഗങ്ങളാണ് ആരാധകരെ ഇളക്കിമറിക്കുന്നത്.

എന്നാല്‍ പ്രക്ഷകരെ പതിന്‍മടങ്ങ് ആവേശത്തിലാക്കി ചിത്രത്തിലെ ഒരു പ്രധാന രംഗത്തിന്റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കയറുകെട്ടി തല കീഴായി കിടക്കുന്ന ടൊവിനോയുടെ വീഡിയോ ആണ് പുറത്തുവിട്ടത്.

അനുസിതാരയും നിമിഷാ സജയനും നായികമരായി തിളങ്ങുന്ന ചിത്രത്തില്‍ നെടുമുടി വേണു, സാദിഖ്, സുധീര്‍ കരമന, ബാലു വര്‍ഗീസ്, ബൈജു, ശരണ്യ, ശ്വേതാമേനോന്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, തുടങ്ങിയ വന്‍താരനിര തന്നെ അണിനിരക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top