കുളത്തൂപ്പുഴ: കൊറിയര്‍ നല്‍കാനുണ്ടെന്ന വ്യാജേന വീട് അന്വേഷിച്ചെത്തിയ യുവാവ് വീട്ടമ്മയെ കുത്തികൊന്നു. വൈകിട്ടു നാലിനായിരുന്നു സംഭവം. ഇഎസ്എം കോളനി പാറവിള വീട്ടില്‍ പ്രവാസിയായ പി.കെ.വര്‍ഗീസിന്റെ ഭാര്യ മേരിയാണ് (54) മധുര സ്വദേശി സതീഷിന്റെ ആക്രമണത്തില്‍ മരിച്ചത്.
വീട്ടിലെത്തിയ സതീഷും മേരിയും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഇതിനിടെ 27കാരനായ സതീഷ് അരയില്‍ സൂക്ഷിച്ചിരുന്ന കത്തികൊണ്ടു മേരിയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. എന്നാല്‍ കാരണം വ്യക്തമല്ല. നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസിനു കൈമാറി. സംഭവത്തില്‍ കുളത്തൂപ്പുഴ പൊലീസ് കേസെടുത്തു. മക്കള്‍: ലിസ, ലിന്‍സി.